വണ്ടൂരിൽ കെ.എം.സി.സി സുഹൃദ് സംഗമം 

വണ്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.എം.സി.സി സുഹൃദ് സംഗമം പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വണ്ടൂർ- കാരുണ്യ പ്രവർത്തന മേഖലയിൽ ലോകോത്തര മാതൃകയായി കെ.എം.സി.സി വളർന്നുവെന്നും, പ്രവാസ ലോകത്തെ സഹജീവി സ്‌നേഹത്തിന്റെ ഉറവിട ഭൂമിയാക്കി മാറ്റുന്നതിൽ കെ.എം.സി.സി വഹിച്ച പങ്ക് നിസ്തുലമാണെന്നും പി.അബ്ദുൽ ഹമീദ് എം.എൽ.എ അഭിപ്രായപ്പെട്ടു. വണ്ടൂർ ഏലാട്ട് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കെ.എം.സി.സി. സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 ചടങ്ങിൽ വണ്ടൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഫസൽ ഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സൈക്കോളജിക്കൽ കൗൺസിലറും, എഴുത്തുകാരനുമായ എം.എ.സുഹൈൽ അരീക്കോട് പഠന ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സ്വപ്‌ന പദ്ധതിയായ ബൈത്തുറഹ്മ സമുച്ചയ നിർമാണ പ്രൊജക്ട് റിപ്പോർട്ട് ജന. സെക്രട്ടറി ടി.പി.അസ്‌കർ അവതരിപ്പിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കളത്തിൽ കുഞ്ഞാപ്പു ഹജി, ട്രഷറർ വി.എ.കെ തങ്ങൾ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷൈജൽ എടപ്പറ്റ, ആസാദ് വണ്ടൂർ, കെ.എം.സി.സി നേതാക്കളായ നീലാമ്പ്ര ബേബി, അബ്ദുൽ റസാഖ് എന്ന ഇപ്പു, എ.പി.സിദ്ദീഖ്, ജാഫർ നാലകത്ത്, ഷൗക്കത്ത് വെള്ളാമ്പുറം, എ.പി.അൻവർ, വി.ഷബീബ് റഹ്മാൻ, നിഷാജ് എടപ്പറ്റ, എം.കെ.നാസർ, സുന്ദരൻ ശാന്തിനഗർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ പി.ഖാലിദ് ഏമങ്ങാട്, ടി.ഷംസാലി, സക്കീർ വാണിയമ്പലം, കെ.ടി.നൂറുൽ ഹസൻ, ഇ.കെ.ഉസാമത്ത് തുടങ്ങിയവർ ക്യാമ്പ് പ്രസീഡിയം നിയന്ത്രിച്ചു.
സിറാജുദ്ദീൻ.ടി, ഖാലിബ് എടപ്പറ്റ, മിസ്ബാഹ്.പി, മുജീബ് വാണിയമ്പലം, പി.കെ.റാഫി, മാനു ഏമങ്ങാട്, ഫൈസൽ.കെ.പി, വാഹിദ് കളത്തിങ്ങൽ എന്നിവർ സുഹൃദ് സംഗമത്തിന് നേതൃത്വം നൽകി.

Latest News