Sorry, you need to enable JavaScript to visit this website.

കുസാറ്റിലെ കശ്മീരി വിദ്യാർഥികളുടെ  പഠനച്ചെലവുകൾ ഫ്രറ്റേണിറ്റി ഏറ്റെടുക്കും

കശ്മീരിൽനിന്നുള്ള വിദ്യാർഥികളെ ഫ്രറ്റേണിറ്റി ഭാരവാഹികൾ സന്ദർശിക്കുന്നു. 

കൊച്ചി - കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ കശ്മീർ സ്വദേശികളായ വിദ്യാർഥികളുമായി ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തി. കശ്മീരിലെ നിലവിലെ സാഹചര്യത്തിൽ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പലരുടെയും വീട്ടുകാരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവധിയായിട്ട് പോലും നാട്ടിൽ പോകാൻ കഴിയുന്നില്ല, ആവശ്യത്തിന് പണം ലഭിക്കുന്നില്ല തുടങ്ങി വിവിധ ബുദ്ധിമുട്ടുകൾ വിദ്യാർഥികൾ അനുഭവിക്കുകയാണ്. 
വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്, മറ്റു പഠന ചെലവുകൾ എന്നിവ ഫ്രറ്റേണിറ്റി ഏറെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 
സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നക്കൽ, വൈസ് പ്രസിഡന്റ് ഫസ്‌നാ മിയാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ടി. സുഹൈബ്, പി.പി. ജുമൈൽ, കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് നസീഫ് എന്നിവർ പങ്കെടുത്തു. 

 

 

Latest News