Sorry, you need to enable JavaScript to visit this website.

സൗദിയിൽ സെപ്റ്റംബർ 23 ന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി

റിയാദ്- ദേശീയദിനമായ സെപ്റ്റംബർ 23 തിങ്കളാഴ്ച സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ദേശീയദിനത്തിന് സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി നൽകുന്നതിന് തൊഴിൽ നിയമാവലിയിലെ 25-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
സർക്കാർ ജീവനക്കാർക്ക് ഇത്തവണ ദേശീയദിനത്തോടനുബന്ധിച്ച് തുടർച്ചയായി നാലു ദിവസം അവധി ലഭിക്കും. സെപ്റ്റംബർ 20 വെള്ളി മുതൽ 23 തിങ്കളാഴ്ച വരെയാണ് സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കുക. ഇതിൽ വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങളും തിങ്കളാഴ്ച ദേശീയദിനാവധിയുമാണ്. രണ്ടു ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ വരുന്ന പ്രവൃത്തിദിനം അവധിയായി കണക്കാക്കുമെന്ന് സിവിൽ സർവീസ് നിയമം അനുശാസിക്കുന്നുണ്ട്. ഇതുപ്രകാരം വാരാന്ത്യ അവധി ദിവസമായ ശനിക്കും ദേശീയദിനാവധിയായ തിങ്കളിനും ഇടയിലുള്ള ഞായറും സർക്കാർ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു. 

Latest News