റണ്‍വേയില്‍ ചത്ത പക്ഷി; രണ്ട് വിമാനങ്ങളുടെ ലാന്‍ഡിംഗ് വൈകി

മുംബൈ- എയര്‍പോര്‍ട്ട് റണ്‍വേയില്‍ ചത്ത പക്ഷി കാരണം രണ്ട് വിമാനങ്ങള്‍വൈകി. നഗരത്തിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലാണ് ചത്ത പക്ഷിയെ കണ്ടത്.  എയര്‍ ഏഷ്യ, ഇന്‍ഡിഗോ വിമാനങ്ങളെയാണ് ബാധിച്ചത്.  
റണ്‍വേയില്‍ ചത്ത പക്ഷിയുണ്ടെന്ന്  ദല്‍ഹിയില്‍നിന്നെത്തി ലാന്‍ഡ് ചെയ്യുകയായിരുന്ന ഗോ എയര്‍ വിമാനത്തിന്റെ പൈലറ്റാണ് എയര്‍ ടാഫിക് കണ്‍ട്രോളര്‍ക്ക് ( എടിസി) റിപ്പോര്‍ട്ട് ചെയ്തതെന്ന്  മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (മിയാല്‍) അറിയിച്ചു.
പക്ഷിയുടെ ജഡം നീക്കി റണ്‍വേയുടെ പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷമാണ് രണ്ട് വിമാനങ്ങളും ഇറങ്ങിയത്.

 

Latest News