Sorry, you need to enable JavaScript to visit this website.

പാലായില്‍ നിഷ ജോസ് കെ. മാണി സ്ഥാനര്‍ഥിയാകാന്‍ സാധ്യത കുറവാണെന്ന് പി.ജെ. ജോസഫ്

കോട്ടയം- കേരളാ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കി പി.ജെ. ജോസഫിന്റെ പ്രസ്താവന. നിഷ ജോസ് കെ മാണിയെ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന്  അദ്ദേഹം ആവര്‍ത്തിച്ചു.  
സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നുമാണ് ജോസ് കെ മാണി നേരത്തെ വ്യക്തമാക്കിയത്. പ്രശ്‌നം സങ്കീര്‍ണമായതോടെ പരിഹരിക്കാന്‍ മുന്നണി നേതാക്കള്‍ ഇന്ന് ഇരു വിഭാഗം നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയുടെ പേര് യു.ഡി.എഫ് നേതാക്കളെ അറിയിച്ച ശേഷം അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.

 

Latest News