മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എ.ടി.എം കവര്‍ച്ചാ ശ്രമം

അബഹ- സൗദിയിലെ തന്നൂമയില്‍ പുലര്‍ച്ചെ എ.ടി.എം കൊള്ളയടിക്കാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന് സ്ഥാപിച്ച എ.ടി.എം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കിമാറ്റി പിക്കപ്പില്‍ നീക്കം ചെയ്യുന്നതിനാണ് സംഘം ശ്രമിച്ചത്.

പട്രോള്‍ പോലീസ് വാഹനം വരുന്നത് കണ്ട് അക്രമികള്‍ പിക്കപ്പിന് തീയിട്ട് രക്ഷപ്പെടുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. എ.ടി.എമ്മിനകത്തുണ്ടായിരുന്ന പണം നഷ്ടപ്പെടുകയോ അഗ്നിബാധയില്‍ കത്തിച്ചാമ്പലാവുകയോ ചെയ്തിട്ടില്ല. പ്രതികള്‍ക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

 

Latest News