Sorry, you need to enable JavaScript to visit this website.

കോൺക്രീറ്റ് കട്ടിള വീണ്  രണ്ടു വയസ്സുകാരൻ മരിച്ചു

അമീർ ഹുസൈൻ 

കൊണ്ടോട്ടി- കിഴിശ്ശേരിയിൽ കോൺക്രീറ്റ് കട്ടിള ദേഹത്ത് വീണ് അസം സ്വദേശിയുടെ രണ്ടു വയസ്സുകാരൻ മരിച്ചു. കിഴിശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന അസം മിക്കർഗോൺ സ്വദേശി അബ്ദുൽ ഫാറൂഖിന്റെ മകൻ അമീർ ഹുസൈൻ (2) ആണ് മരിച്ചത്. ഇവർ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിന് സമീപത്തെ കോൺക്രീറ്റ് ഉരുപ്പടികൾ നിർമിക്കുന്ന സ്ഥാപനത്തിൽ വെച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. കുട്ടികൾ ഒന്നിച്ചു കളിക്കുന്നതിനിടെ അമീർ ഹുസൈന്റെ ദേഹത്തേക്ക് ജനൽ കട്ടിള വീഴുകയായിരുന്നു. ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഏറെക്കാലമായി ഫാറൂഖും കുടുംബവും കിഴിശ്ശേരിയിലാണ് താമസം.


 

Latest News