Sorry, you need to enable JavaScript to visit this website.

ഖാലിദ് രാജകുമാരൻ യു.എസ് പ്രതിരോധ മന്ത്രിയുമായി ചർച്ച നടത്തി

സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പറും പെന്റഗൺ ആസ്ഥാനത്ത് ചർച്ച നടത്തുന്നു. 

റിയാദ് - സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പറുമായി വാഷിംഗ്ടൺ പെന്റഗൺ ആസ്ഥാനത്തു ചർച്ച നടത്തി. സൈനിക പ്രതിരോധ മേഖലയിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലാ, ആഗോള തലത്തിലെ പുതിയ സംഭവ വികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടം, മേഖലയിൽ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ഇറാൻ നടത്തുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര സമുദ്ര ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന് നടത്തുന്ന സംയുക്ത ശ്രമങ്ങൾ, യെമനിലെ സൈനിക നടപടി, മേഖലയിൽ സുരക്ഷയും ഭദ്രതയും ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര ഏകോപനം എന്നിവ അടക്കം പൊതുതാൽപര്യമുള്ള വിഷയങ്ങൾ സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയും അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും വിശകലനം ചെയ്തു. 
അമേരിക്കയിലെ സൗദി അംബാസഡർ റീമാ രാജകുമാരിയും മുതിർന്ന സൗദി, അമേരിക്കൻ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായും കഴിഞ്ഞ ദിവസം ഖാലിദ് രാജകുമാരൻ ചർച്ച നടത്തിയിരുന്നു. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഖാലിദ് രാജകുമാരൻ അമേരിക്ക വിട്ടു. 

 

Latest News