ആഭ്യന്തര ഹജ് തീർഥാടകർക്ക് ഫീസ് ഇല്ലെന്ന് മന്ത്രാലയം

ജിദ്ദ - ആഭ്യന്തര ഹജ് തീർഥാടകർക്ക് ഫീസ് ബാധകമാക്കുന്നതിന് തീരുമാനിച്ചു എന്ന നിലക്ക് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ഹജ്, ഉംറ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 
ഹജ് തീർഥാടകർക്ക് ഫീസൊന്നും ബാധകമല്ല. 
സേവനങ്ങൾ നൽകുന്ന സർവീസ് കമ്പനികൾക്കുള്ള നിരക്കുകളാണ് തീർഥാടകരിൽ നിന്ന് ഇ-ട്രാക്ക് വഴി ഈടാക്കുന്നത്. 
ഇ-ട്രാക്ക് വഴി തീർഥാടകർ അടയ്ക്കുന്ന പണത്തിന്റെ 20 ശതമാനം താൽക്കാലികമായി പിടിച്ചുവെക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 
ഹജ് ബുക്കിംഗ് റദ്ദാക്കുന്ന തീർഥാടകരുടെ പണം വേഗത്തിലും എളുപ്പത്തിലും തിരിച്ചുനൽകുന്നതിനാണ് ഈ തുക ഉപയോഗപ്പെടുത്തുക. 
ബുക്കിംഗ് റദ്ദാക്കുന്നവരുടെ പണം അവരുടെ അക്കൗണ്ടുകളിലേക്ക് ഉടനടി മാറ്റുകയാണ് ചെയ്യുക. ദുൽഖഅദ് ഒന്നിന് രാവിലെ എട്ടു മുതൽ ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് ആരംഭിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

 

Latest News