സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ പോത്ത് മോഷണ കേസ്

റാംപൂര്‍- മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവും എംപിയുമായ അസം ഖാനെതിരെ പോത്തു മോഷണക്കുറ്റമാരോപിച്ച് കേസെടുത്തു. അസം ഖാനും മറ്റു അഞ്ചു പേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയും 25,000 രൂപയും പോത്തിനേയും മോഷ്ടിച്ചെന്നും ആരോപിച്ച് ആസിഫ്, സാക്കിര്‍ അലി എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ഒക്ടോബര്‍ 15നാണ് കേസിനാസ്പദമായ സംഭവമെന്നും പരാതിക്കാര്‍ പറയുന്നു. അസം ഖാനെ കുടാതെ മുന്‍ സര്‍ക്കിള്‍ ഓഫീസര്‍ അലയ് ഹസനും മറ്റു നാലു പേരുമാണ് പ്രതികള്‍. തിരിച്ചറിയാത്ത 40 പേരും കേസിലുള്‍പ്പെട്ടതായി പ്രഥമ വിവര റിപോര്‍ട്ടില്‍ പറയുന്നു. 

ഒരു സ്‌കൂള്‍ സ്ഥാപിക്കാന്‍ ഭൂമിക്കു വേണ്ടി അസം ഖാനും സംഘവും റാംപൂരിലെ ഘോസിയാന്‍ യതീംഖാനയ്ക്കു സമീപമുള്ള തങ്ങളുടെ വീട് ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു പരാതിക്കാര്‍ തയാറായില്ല.
 

Latest News