Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ക്ഷേത്രം അക്രമിച്ച കേസിൽ ബി.ജെ.പി നേതാവിന്റെ അനുജനടക്കം അറസ്റ്റിൽ

വളാഞ്ചേരി- എടയൂർ  നെയ്തല്ലൂർ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ അനുജൻ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.  ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജൻ രാജനടക്കം മൂന്നുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ രാമകൃഷ്ണൻ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ 27-നാണ് സി.കെ പാറ ശാന്തിനഗറിൽ നെയ്തലപ്പുറത്ത് ധർമ്മശാസ്ത്രാ ക്ഷേത്രത്തിനുനേരെ ആക്രമണം നടന്നത്. ക്ഷേത്രത്തിന്റെ ഭാഗമായ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകർക്കുകയും മനുഷ്യവിസർജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു. തൊഴുവാനൂർ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വർഷം മുമ്പാണ് നാട്ടുകാർ പുനരുദ്ധരിച്ച് പൂജ തുടങ്ങിയത്. ക്ഷേത്രത്തിനെതിരെ അക്രമണം നടത്തി നാട്ടിൽ വർഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് സംശയം. സംഭവത്തിനെതിരെ നാട്ടുകാർ പ്രതിഷേധം തുടങ്ങി.
 

Latest News