നജ്‌റാന്‍ - പ്രവാസി സമൂഹത്തെയും നാടിനെയും നടുക്കി സൗദി അറേബ്യയിലെ
നജ്‌റാനില്‍ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അടക്കം 11 പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ജനലുകളില്ലാത്ത മൂന്നു മുറി വീട്ടില്‍ തീ പടര്‍ന്നുപിടിച്ചതായി പുലര്‍ച്ചെ നാലു മണിക്കാണ് സിവില്‍ ഡിഫന്‍സ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി വക്താവ് ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ സഈദ് ആലുഫാരിഅ് പറഞ്ഞു. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട പട്രോള്‍ പോലീസുകാരാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. പഴയ വീട്ടില്‍ ഇന്ത്യക്കാരും ബംഗ്ലാദേശുകാരുമാണ് താമസിച്ചിരുന്നത്. കനത്ത പുക മൂലം ശ്വാസംമുട്ടിയാണ് പതിനൊന്നു പേരും മരിച്ചത്. അവശരായ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണെന്നും ക്യാപ്റ്റന്‍ അബ്ദുല്ല ബിന്‍ സഈദ് ആലുഫാരിഅ് പറഞ്ഞു.