Sorry, you need to enable JavaScript to visit this website.

ബാങ്ക് തട്ടിപ്പുകള്‍ 74 ശതമാനം വര്‍ധിച്ചുവെന്ന് റിസര്‍വ് ബാങ്ക്

ന്യൂദല്‍ഹി- രാജ്യത്തെ ബാങ്കിംഗ് രംഗത്തെ തട്ടിപ്പുകള്‍ 74 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. 2018-19 സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കിംഗ് മേഖലകളിലെ തട്ടിപ്പുകളില്‍ 74 ശതമാനം വര്‍ധനവുണ്ടായെന്ന് റിസര്‍വ് ബാങ്കിന്റ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയത്.
2017-18 സാമ്പത്തിക വര്‍ഷം 41,167 കോടി രൂപയുടെ ബാങ്കിംഗ് തട്ടിപ്പുകളാണ് നടന്നത്. എന്നാല്‍, 2018-19 സാമ്പത്തിക വര്‍ഷം ഇത് 71,543 കോടി രൂപയായി ഉയര്‍ന്നു.  

പൊതുമേഖലാ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പുകളില്‍ വലിയ പങ്കും വായ്പാ തട്ടിപ്പുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Latest News