ഡി.ജി.പി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം- സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ ്‌സെക്രട്ടറിക്ക് കൈമാറി. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കുക.

ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.

രണ്ടു വര്‍ഷമായി ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിച്ചു.

സര്‍ക്കാര്‍ നടപടിക്കെതിരെ ജേക്കബ് തോമസ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിനു തിരിച്ചടി നല്‍കി ട്രൈബ്യൂണല്‍ ഉത്തരവ് വന്നത്. വൈരാഗ്യബുദ്ധിയോടെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നതടക്കമുള്ള ജേക്കബ് തോമസിന്റെ വാദങ്ങള്‍ ട്രൈബ്യൂണല്‍ ശരിവെച്ചു.

 

Latest News