കൊട്ടാരക്കര സ്വദേശിയെ റിയാദില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

റിയാദ്- സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കൊട്ടാരക്കര സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര തുറവൂര്‍ ഓടാനവട്ടം ആര്‍.എസ് ഭവനില്‍ രണ്‍ധീറി(30)നെയാണ് എക്‌സിറ്റ് 8 ലുള്ള താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സഹപ്രവര്‍ത്തകര്‍ ജോലികഴിഞ്ഞ് വന്നപ്പോള്‍ റൂമില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു.
പോലീസ് എത്തി മൃതദേഹം ശുമൈസി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. നാട്ടില്‍ അഛനും അമ്മയും ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News