100 രൂപാ നോട്ട് ഇനി മിനുങ്ങും; റിസര്‍വ് ബാങ്ക് പരീക്ഷണത്തിന് ഒരുങ്ങുന്നു 

മുംബൈ- 100 രൂപാ നോട്ട് ഇനി ശരിക്കും മിനുങ്ങും. നോട്ടുകളുടെ ആയുസ് കൂട്ടാന്‍ നോട്ടിന്‍മേല്‍ മിനുക്കുലേപനം പൂശി പുതിയ പരീക്ഷണം നടത്താന്‍ റിസര്‍വ് ബാങ്ക് നീക്കം. നോട്ടുകളില്‍ വാര്‍ണിഷ് അടിച്ചു മിനുക്കുന്ന ഈ പരീക്ഷണം വിജയം കണ്ടാല്‍ റിസര്‍വ് ബാങ്ക് ഘട്ടം ഘട്ടമായി എല്ലാ 100 രൂപാ നോട്ടുകളും മാറ്റി പുതിയവ വിപണിയിലെത്തിക്കും. വ്യാഴാഴ്ച പ്രകാശനം ചെയ്ത റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കറന്‍സി നോട്ടുകളെ പരിഷ്‌ക്കരിക്കാനുള്ള മറ്റു പല നിര്‍ദേശങ്ങളും റിപോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. കാഴ്ചപരിമിതര്‍ക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന രീതിയില്‍ കറന്‍സി നോട്ടുകളെ മാറ്റുന്നതും ഇതിലൊന്നാണ്.
 

Latest News