Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ മരിച്ച ഹംസയുടെ വീട് ലീഗ്, കെ.എം.സി.സി നേതാക്കള്‍ സന്ദര്‍ശിച്ചു

ഹംസയുടെ വീട്ടില്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ലീഗ്, കെ.എം.സി.സി നേതാക്കള്‍ സന്ദര്‍ശിച്ചപ്പോള്‍

മലപ്പുറം- ജിദ്ദയില്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ച പാണമ്പ്ര പുള്ളാട്ട് ഹംസയുടെ വീട് ഹമീദ് മാസ്റ്റര്‍ എം.എല്‍.എയും കെ.എം.സി.സി നേതാക്കളും സന്ദര്‍ശിച്ചു.
500 റിയാല്‍ ശമ്പളം മാത്രം വരുമാനമുണ്ടായിരുന്ന ഹംസയുടെ രണ്ട് പെണ്‍ക്കളുടെ വിവാഹ നിശ്ചയ ദിവസമാണ് ഹംസയുടെ മരണം ഉണ്ടായത്. കാഴ്ച കുറവ് ഉണ്ടായിരുന്ന 57 കാരനായ ഹംസ കുടുംബം പോറ്റാന്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ദാരുണ വാര്‍ത്തയും മരണത്തിനു ദിവസങ്ങള്‍ക്ക് മുമ്പ് മക്കളുടെ വിവാഹത്തിന് സഹായം അഭ്യര്‍ത്ഥിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശവും പ്രവാസ ലോകം ഏറ്റെടുത്തതിന് തെളിവാണ് മക്കളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നോട്ട് വന്ന ജിദ്ദ കെ.എം.സി.സിക്ക് ലഭിക്കുന്ന വന്‍ പിന്തുണ.
മക്കളുടെ വിവാഹത്തോട് അനുബന്ധിച്ച മുഴുവന്‍ ചിലവും ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വഹിക്കുമെന്ന് ഹമീദ് മാസ്റ്റര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കളായ ഹമീദ് മാസ്റ്റര്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, ടി.പി.എം ബഷീര്‍, സി.കെ.ഷരീഫ്, കെ.എം.സി.സി സൗദി കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടി, അലിഅക്ബര്‍, പി.എം.എജലീല്‍, സി.കെ.ഷാക്കിര്‍, സി.സി.കരീം, സീതി കൊളക്കാടന്‍, ബഷീര്‍ എന്നിവരും എം.എല്‍.എയോടൊപ്പം വീട്ടിലെത്തിയിരുന്നു.


 

 

Latest News