മക്ക- നിയന്ത്രണം വിട്ട കാര്‍ വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പിലേക്ക് പാഞ്ഞുകയറി കാറിലും വര്‍ക്ക് ഷോപ്പിലും തീ പടര്‍ന്നുപിടിച്ചു. അല്‍മഗ്മസ് റോഡിലാണ് അപകടം. വര്‍ക്ക് ഷോപ്പില്‍ കൂടുതല്‍ സ്ഥലത്തേക്ക് പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി വഴിപോക്കരും പരിസരവാസികളും ചേര്‍ന്ന് തീയണച്ചു. അപകട സമയത്ത് പ്രദേശത്തു കൂടി കടന്നുപോയ വാട്ടര്‍ ടാങ്കറിലെ ജലം തീ വേഗത്തില്‍ അണക്കുന്നതിന് സഹായകമായി. സിവില്‍ ഡിഫന്‍സ് അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു.