ഹൈദരാബാദ്- ഫേസ്‌ബുക്ക് പരിചയത്തിനിടെ പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ് നഗറിലാണ് സംഭവം. പെൺക്കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും പിന്നീട് കൊലയാളിയെ തിരിച്ചറിഞ്ഞതും. പ്രതി പോലീസ് കസ്‌റ്റഡിയിലാണ്. ഈ മാസം 27 നാണ് യുവതിയെ കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സമീപ പ്രദേശങ്ങളിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോൾ നവീൻ റെഡ്‌ഡി എന്ന യുവാവ് പെൺകുട്ടിയുമായി സമീപ പ്രദേശത്തെ കോളനിയിലേക്ക് പോകുന്നതായി കണ്ടെത്തിയിരുന്നു.
ഫേസ്‌ബുക്ക് സുഹൃത്തുക്കളായ ഇവർ ആഗസ്‌റ്റ് 27 നാണു ആദ്യമായി നേരിട്ട് കാണുന്നത്. തുടർന്ന് അതെ ദിവസം തന്നെ രണ്ടു തവണ ഇവർ പരസ്‌പരം കാണുകയും ഇതിനിടെ ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്‌തു. ഇതിനിടെ യുവാവ് പെൺകുട്ടിയെ തള്ളിയിടുകയും ഇതേ തുടർന്ന് തലക്കേറ്റ മാരക മുറിവാണ് മരണ കാരണം. പിടികൂടിയ യുവാവ് കൊലപാതകം ഏറ്റെടുത്തതായി പോലീസ് അറിയിച്ചു.






