Sorry, you need to enable JavaScript to visit this website.

ചിദംബരത്തിന്റെ അറസ്റ്റ് നല്ല വാർത്ത; ഇന്ദ്രാണി മുഖർജി

ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ അറസ്റ്റു ചെയ്ത വാർത്ത സന്തോഷം പകരുന്നതാണെന്ന് ഐ.എൻ.എക്‌സ് മീഡിയ സഹസ്ഥാപകയും ഷീന ബോറ കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖർജി. ഷീന ബോറാ കേസുമായി ബന്ധപ്പെട്ട് വിചാരണക്കാനായി സെഷൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രാണി മുഖർജിയുടെ പ്രതികരണം. ചിദംബരത്തിന്റെ അറസ്റ്റ് നല്ല വാർത്തയാണ്. എല്ലാ ഭാഗത്തുനിന്നും രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാത്ത വിധം അദ്ദേഹം പെട്ടിരിക്കുകയാണ്. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് അനുവദിച്ച ജാമ്യം കോടതി റദ്ദാക്കണമെന്നാണ് ആഗ്രഹമെന്നും ഇന്ദ്രാണി മുഖർജി പറഞ്ഞു. ഇന്ദ്രാണി മുഖർജിയും ഭർത്താവ് പീറ്റർ മുഖർജിയും ഐ.എൻ.എക്‌സ് മീഡിയയുടെ മുൻപ്രമൊട്ടർമാർ കൂടിയായിരുന്നു.


 

Latest News