Sorry, you need to enable JavaScript to visit this website.

ഇറാനിൽ ഇമാമിനെ കൊലപ്പെടുത്തിയ പ്രതിയെ അതേ സ്ഥലത്ത് പരസ്യമായി തൂക്കി കൊന്നു

തെഹ്‌റാൻ- ഇറാനിൽ ഇമാമിനെ കൊലപ്പെടുത്തിയ പ്രതിയെ പരസ്യമായി തോക്കി കൊന്നു. ദക്ഷിണ നഗരമായ കാസിറൗണിൽ ഇമാമിന്റെ കൊലയാളി ഹമീദ് റെസ ദെറക്ഷാന്‍ഡെയെയാണ് ഇമാമിനെ കൊലപ്പെടുത്തിയ അതേ സ്ഥലത്ത് വെച്ച് തന്നെ പരസ്യമായി തൂക്കിക്കൊന്നതെന്നു വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്‌തു. ഇക്കഴിഞ്ഞ മെയ് 29 നാണ് ഇയാൾ ഇമാമിനെ കൊലപ്പെടുത്തിയത്. ഫാര്‍സ് പ്രവിശ്യയുടെ തലസ്ഥാനമായ കസെറൗണിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് 2007 മുതല്‍ നേതൃത്വം നല്‍കിയിരുന്ന ഇമാം മുഹമ്മദ് ഖോർസാൻഡ്‌ ആണ് കൊല്ലപ്പെട്ടിരുന്നത്. 2007 മുതൽ ഇവിടെ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. 
          അറസ്റ്റ് ചെയ്യതിന് ശേഷം ദെറക്ഷാന്‍ഡെ കുറ്റസമ്മതം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു അറസ്റ്റെന്നും അയാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ തയാറാകാതിരുന്നതോടെ ഇയാള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന നിലപാട് ഇമാമിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് വളരെ വേഗത്തില്‍ തന്നെ തീര്‍പ്പാക്കാനായെന്ന് ചീഫ് ജസ്റ്റിസ് കസീം മൗസവി ചൂണ്ടിക്കാട്ടി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഘാംനഇയാണ് വെള്ളിയാഴ്ച്ചകളിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നവരെ നിയമിക്കുന്നത്. 

Latest News