Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആൾദൈവം ഗുർമീത് സിംഗിന്റെ പരോൾ ഹൈക്കോടതി നിരസിച്ചു

ഹരിയാന-  കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ആൾദൈവം ഗുര്‍മീത് റാം സിംഗിന് ഹൈക്കോടതി പരോൾ നിഷേധിച്ചു. അസുഖ ബാധിതയായി കിടക്കുന്ന മാതാവിനെ കാണാനായി പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഹർജിത് കൗർ ആണ് ഈ മാസാദ്യം അപേക്ഷ നൽകിയിരുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് പരോൾ അനുവദിക്കേണ്ടതില്ലെന്ന് കാണിച്ച് പഞ്ചാബ്, ഹരിയാന ഹൈകോടതിയാണ്‌ പരോൾ അപേക്ഷ തള്ളിയത്. കഴിഞ്ഞ മാസം ഇദ്ദേഹം തന്നെ പരോളിനായി മറ്റൊരപേക്ഷ നൽകിയിരുന്നെകിലും പിന്നീട് സ്വമേധയാ പിൻവലിച്ചിരുന്നു. രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും സുനാറിയ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. തന്റെ അനുയായികളായ രണ്ടു യുവതികളെ പീഡിപ്പിച്ച കേസിൽ 2017 ൽ ഇരുപത് വർഷത്തെ ശിക്ഷയാണ് അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചിരുന്നത്. 
       1999ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.റാം റഹീം സിങ് ആശ്രമത്തില്‍ വെച്ച് രണ്ട് അന്തേവാസികളെ ലൈംഗിക പീഢനത്തിനിരയാക്കി എന്ന് വിശദീകരിച്ചുള്ള അന്നത്തെ പ്രധാനമന്ത്രിയായ വാജ്‌പേയിക്ക് ലഭിച്ച ഊമക്കത്തിനെ തുടര്‍ന്നായിരുന്നു അന്വേഷണങ്ങളുടെ തുടക്കം. കേസ് പരിഗണിച്ച പഞ്ചാബ് ഹരിയാന ഹൈക്കോടതി 2002ല്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. 2017 ആഗസ്റ്റ് 17ന് ആയിരുന്നു അവസാന വാദം നടന്നത്.  കേസ് പരിഗണിക്കവെ കോടതി മുറിയിലേക്ക് ജഡ്‌ജിക്കും ജീവനക്കാര്‍ക്കും റാം സിങിനും ഓരോ കക്ഷികളുടെയും ഓരോ അഭിഭാഷകര്‍ക്കും മാത്രമായിരുന്നു പ്രവേശന മുണ്ടായിരുന്നത്. കനത്ത സുരക്ഷയിലായിരുന്നു ഇദ്ദേഹത്തെ കോടതികളിൽ എത്തിച്ചിരുന്നതും വിധി പ്രസ്‌താവിച്ചിരുന്നതും. ഐ പി സി 375 പ്രകാരം ലൈഗീക പീഢന കുറ്റം റാം  സിങ് ചെയ്‌തതായി കോടതി കണ്ടെത്തുകയായിരുന്നു. ബലാത്സംഗക്കേസില്‍ സിങ്ങിനെതിരെ  പ്രത്യക്ഷ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബലാത്സംഗ കേസിന് പുറമെ വൃഷ്‌ണഛേദം, മതവകാരം വൃണപ്പെടുത്തല്‍ എന്നീ കേസുകളിലും കുറ്റാരോപിതനാണ് റാം റഹീം സിങ്. 2002ല്‍ മാധ്യപ്രവര്ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തിയ കേസിലും ആശ്രമ വാസിയായ രഞ്‌ജിത്‌ സിങിന്റെ മരണത്തിലും രാം സിങ് പ്രതിയാണ്. 

Latest News