ജിദ്ദ- രണ്ടു പെൺമക്കളുടെ വിവാഹനിശ്ചയ ദിവസം ജിദ്ദ കിലോ പതിനേഴിലെ വെള്ള ടാങ്കിൽ വീണു മരിച്ച തേഞ്ഞിപ്പലം ദേവതിയാൽ കണ്ണച്ചംപറമ്പ് ഹംസയുടെ കുടുംബത്തെ സഹായിക്കാൻ ജിദ്ദ കെ.എം.സി.സി തീരുമാനം. രണ്ടു പെൺമക്കളുടെയും വിവാഹ ്‌ചെലവ് ജിദ്ദ സെൻട്രൽ കെ.എം.സി.സി ഏറ്റെടുക്കും. അഞ്ഞൂറ് റിയാൽ ശമ്പളത്തിന് ഹാരിസ് ജോലി ചെയ്തുവരികയായിരുന്ന ഹംസ കഴിഞ്ഞദിവസമാണ് ജോലി സ്ഥലത്തെ വീട്ടിലെ ടാങ്കിൽ വീണു മരിച്ചത്. നാലു പെൺകുട്ടികളുള്ള ഹംസയുടെ രണ്ടു കുട്ടികളുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. ഒരാഴ്ച്ചക്കകം വിവാഹത്തിനുള്ള തുക സ്വരൂപിക്കാനാണ് തീരുമാനം. ജോലി ചെയ്യാനുള്ള ആരോഗ്യമില്ലാഞ്ഞിട്ടും കുടുംബം പുലർത്താൻ കഷ്ടപെട്ട ഹംസ പ്രവാസം തുടരുകയായിരുന്നു. സഹായിക്കാൻ താല്പര്യമുള്ളവർ ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ സി.കെ.റസാഖ് മാസ്റ്റർ 0559196735, വി പി .മുസ്തഫ 0502702123, ഇസ്മായീൽ മുണ്ടക്കുളം
0532689604, ലത്തീഫ് മുസ്ല്യാരങ്ങാടി 0509593194, നാസർ മച്ചിങ്ങൽ, 0508748202, ഷൗക്കത്ത് ഞാറക്കോടൻ 0535201710 എന്നിവരുമായി ബന്ധപ്പെടണമെന്ന് ആക്ടിംഗ് പ്രസിഡന്റ് വി.പി.മുസ്തഫ, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ അറിയിച്ചു.