Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മോഷ്ടിക്കുന്നു; പരിഹാരമാവില്ലെന്ന് രാഹുല്‍

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപ നല്‍കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ നീക്കം റിസര്‍വ് ബാങ്കില്‍ നിന്നുള്ള മോഷണമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒരു എത്തുംപിടിയുമില്ല. റിസര്‍വ് ബാങ്കില്‍ നിന്ന് മോഷ്ടിച്ചതു കൊണ്ട് കാര്യമില്ല. ഈ നടപടി ഒരു ഡിസ്പന്‍സറിയില്‍ നിന്ന് ബാന്‍ഡ് എയ്ഡ് എടുത്ത് വെടിയേറ്റ മുറിവില്‍ കെട്ടുന്നതു പോലെയാണ്- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുകയാണെന്ന ശക്തമായ സൂചനകള്‍ നിലനില്‍ക്കെയാണ് റിസര്‍വ് ബാങ്ക് നിക്ഷേപത്തില്‍ നിന്ന് വന്‍ തുകയായ 1.76 ലക്ഷം കോടി സര്‍ക്കാരിന് നല്‍കുന്നത്. ഇതില്‍ 1.23 ലക്ഷം കോടി രൂപ ഡിവിഡന്റും 52,460 കോടി രൂപ അധിക മൂലധനവുമാണ്. ഇതില്‍ 28,000 കോടി രൂപയുടെ ഡിവിഡന്റ് ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാരിനു നല്‍കിയിരുന്നു.

Latest News