Sorry, you need to enable JavaScript to visit this website.

തെരുവു നായ്ക്കളുടെ  ആക്രമണത്തിൽ ബാലൻ മരിച്ചു; അന്വേഷണം തുടങ്ങി

അറാർ - അറാർ ഇശ്ബീലിയ ഡിസ്ട്രിക്ടിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ബാലൻ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അടിയന്തര കമ്മിറ്റി രൂപീകരിക്കാൻ ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ നിർദേശം നൽകി. 
സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കുന്നതിനുള്ള അനുയോജ്യമായ പോംവഴികൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമ്മിറ്റിക്ക് ഗവർണർ നിർദേശം നൽകി. ബാലന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ട ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ അനുശോചനം അറിയിച്ചു. 

 

Latest News