Sorry, you need to enable JavaScript to visit this website.

ഭൂമി തർക്കം; ബിഹാറിൽ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

പട്‌ന- ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ബിഹാറിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ബിഹാറിലെ സീതാമാർഗിന് സമീപം സിതാപൂരിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ പ്രതികളാണെന്ന് കരുതുന്ന എട്ടു പേരെ പോലീസ് അറസ്റ്ററ്റ് ചെയ്‌തു. വെടിവെപ്പിനുപയോഗിച്ച തോക്ക് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പ്രതികളെ പിടികൂടുമെന്നും കേസന്വേഷിക്കുന്ന ബിഹാറിലെ സുപ്പി പൊലീസ് സ്റ്റേഷന്‍  അധികൃതർ പറഞ്ഞു.

Latest News