Sorry, you need to enable JavaScript to visit this website.

ജോലി കണ്ടെത്താൻ പ്രേരിപ്പിച്ച പിതാവിനെ കൊലപ്പെടുത്തി

ന്യൂദൽഹി- നല്ലൊരു ജോലി കണ്ടെത്തി ജീവിക്കാൻ പ്രേരിപ്പിച്ച പിതാവിനെ യുവാവ് കുത്തികൊലപ്പെടുത്തി. ദൽഹിയിലെ ഷഹബാദ് ഏരിയയിലാണ് തൊഴിലെടുത്ത് പണം കണ്ടെത്താൻ പ്രേരിപ്പിച്ചതിൽ കുപിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. പിതാവ് അമർജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 22 കാരൻ സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നേരത്തെ ഇരുവരും തമ്മിൽ ജോലി കണ്ടെത്തുന്നതുമായി നിരവധി തവണ തർക്കത്തിലേർപ്പെട്ടിരുന്നു. വെള്ളിയാഴ്ച്ച വീണ്ടും മകനോട് ജോലി കണ്ടെത്താൻ പ്രേരിപ്പിച്ചതോടെ അടുക്കളയിൽ കയറി കത്തിയെടുത്ത് പിതാവിനെ കുത്തുകയായിരുന്നു. പിതാവിനെ കുത്തുന്നത് തടയാൻ ശ്രമിച്ച മാതാവ് ഉഷക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ഗുരുതര പരിക്കേറ്റ പിതാവ് മരണത്തിന് കീഴടങ്ങിയത്. 

Latest News