ദിലീപിനെ സിനിമാ സംഘടനകൾ കൈയ്യൊഴിയുന്നു-അമ്മ പുറത്താക്കി

കൊച്ചി- നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ 'അമ്മ' പുറത്താക്കി. സംഘടനയുടെ ട്രഷർ സ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ നടന്ന താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. മോഹൻലാൽ അമ്മ സെക്രട്ടറി ഇടവേള ബാബു, നടൻമാരായ പൃഥ്വിരാജ്, രമ്യാ നന്പീശൻ, ആസിഫ് അലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആക്രമിക്കപ്പെട്ട സഹോദരിക്കൊപ്പമാണ് തങ്ങളെന്നും ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയെന്നും യോഗത്തിന് ശേഷം സെക്രട്ടറി ഇടവേള ബാബു വാർത്താക്കുറിപ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ മോശമായി സംസാരിച്ച ചില അംഗങ്ങളുടെ നടപടിയിൽ കടുത്ത പ്രതിഷേധമുണ്ട്. അവർ ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ ശക്തമായ നടപടിയുണ്ടാകു വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കേസിൽ കൃത്യമായ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ്. നടിക്ക് എല്ലാ നിയമ സഹായവും നൽകുമെന്നും താരസംഘടന അറിയിച്ചു. അതിനിടെ, നിർമാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. ഗ്രാന്റ് പ്രൊഡക്്ഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമയായിരുന്നു ദിലീപ്.

Latest News