Sorry, you need to enable JavaScript to visit this website.

ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. മുന്‍കൂര്‍ ജാമ്യ ഹരജി കോടതി തള്ളി. നേരത്തെ ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. സിബിഐ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ പ്രസക്തി ഇല്ലാതായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ ഹരജി ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം ഇഡി അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ചിദംബരത്തിന്റെ ഹരജി കോടതി പരിഗണിച്ചുവരികയാണ്. ചിദംബരത്തിന്റെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡി ഇന്നു തീരും. കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ സിബിഐ പ്രത്യേക കോടതിയോട് ആവശ്യപ്പെടും. 

Latest News