അതിക്രമത്തിനിരയായ നടിയുടെ പേരും ചിത്രവും നല്‍കി വെബ് സൈറ്റുകള്‍

കൊച്ചി- അതിക്രമത്തിനിരയായ നടിയുടെ പേര് പ്രസിദ്ധീകരിക്കാതിരിക്കാന്‍ മലയാള പത്രങ്ങളും വെബ് സൈറ്റുകളും സൂക്ഷ്മത പുലര്‍ത്തുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷയിലുള്ള ചില സൈറ്റുകള്‍ നടിയുടെ പേരും ചിത്രവും ചേര്‍ത്താണ്  ദീലിപിന്റെ അറസ്റ്റ് വാര്‍ത്ത നല്‍കിയത്. നടന്റേയും നടിയുടേയും ചിത്രങ്ങളാണ് നല്‍കിയിത്. .
നടി ആക്രമിക്കപ്പെട്ട ദിവസം അവരുടെ പേരു നല്‍കി തന്നെയാണ് മലയാളം വാര്‍ത്താ വെബ് സൈറ്റുകള്‍ വാര്‍ത്ത നല്‍കിയിരുന്നതെങ്കിലും പിന്നീട് പേര് ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷവും നടിയുടെ ചിത്രവും പേരും മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ്‌സൈറ്റുകള്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപ് ഉള്‍പ്പെടെ സിനിമാ മേഖലയില്‍നിന്നുള്ള ചിലര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ നടി ഫേസ് ബുക്കിലൂടെ പ്രതികരിച്ചപ്പോഴായിരുന്നു ഇത്.

Latest News