കൊച്ചി- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ 3.40 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി. ഗള്‍ഫില്‍നിന്ന് രണ്ട് വിമാനങ്ങളിലായി എത്തിയ യാത്രക്കാരില്‍നിന്നാണ് ഇത്രയധികം സ്വര്‍ണ മിശ്രിതം പിടിച്ചത്.
മഞ്ചേരി സ്വദേശി നൗഷാദില്‍നിന്നാണ് 1.96 കിലോഗ്രാം സ്വര്‍ണ മിശ്രിതം പിടിച്ചത്. എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് ഇയാള്‍ എത്തിയത്. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് വിമാനത്തില്‍ എത്തിയ യാസിം 1.44 കിലോ സ്വര്‍ണ മിശ്രിതമാണ് കടത്താന്‍ ശ്രമിച്ചത്. ഇരുവരും ശരീരത്തിലാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനക്കെത്തിയത്. രണ്ട് പേരില്‍ നിന്നായി പിടികൂടിയ സ്വര്‍ണ മിശ്രിതത്തില്‍നിന്ന് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം വേര്‍തിരിച്ചെടുക്കാനാകും. രാജ്യത്ത് സ്വര്‍ണവില കുതിച്ച് ഉയരുന്നതുമൂലം കള്ളക്കടത്ത് സജീവമാകുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.






