ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഗൂഡല്ലൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കുന്നൂര്‍ കൊലകൊമ്പയിലെ കണ്ണനെയാണ് (45) കുന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ഊട്ടിയില്‍നിന്ന് തൂതര്‍മട്ടത്തേക്കുള്ള ബസിലായിരുന്നു പീഡന ശ്രമം. പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ മുഖേന നല്‍കിയ പരാതിയിലാണ് കണ്ണനെതിരെ കേസെടുത്തത്.

 

Latest News