Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലെ മലയാളി ശബ്ദം ബി.എം കുട്ടി അന്തരിച്ചു

കറാച്ചി- പാക്കിസ്ഥാനില്‍ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനായ മലയാളി ബി.എം കുട്ടി ഞായറാഴ്ച രാവിലെ കറാച്ചിയില്‍ അന്തരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരനുടത്ത വൈലത്തൂര്‍ സ്വദേശിയായ ബിയ്യത്ത് മൊയ്ദീന്‍ കുട്ടി പാക്കിസ്ഥാനിലേക്ക് കുടിയേറിയതാണ്. പാക്കിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാക്കിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തകനും കൂടിയായിരുന്നു. ബലൂചിസ്താന്‍ ഗവര്‍ണറുടെ രാഷ്ട്രീയ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ പീസ് കൊയലീഷന്‍ സെക്രട്ടറി ജനറലും പാക്കിസ്ഥാന്‍ ലേബര്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച് ഡയറക്ടറുമായിരുന്നു.
 

Latest News