ബൈറൂത്തിൽ ഇസ്‌റാഈൽ ഡ്രോൺ തകർന്നു വീണ് വൻ സ്‌ഫോടനം

ബൈറൂത്- ലബനോൻ തലസ്ഥാനമായ ബൈറൂതിൽ ഇസ്‌റാഈൽ ഡ്രോൺ തകർന്നു വീണു ഉഗ്ര സ്‌ഫോടനം. ഇസ്‌റാഈൽ-ഇറാൻ സംഘർഷം മുറുകുന്നതിടെയാണ് പുതിയ സംഭവ വികാസങ്ങൾ. ഇറാൻ അനുകൂല ഹിസ്ബുള്ള വിഭാഗക്കാർ ഏറെ തിങ്ങി താമസിക്കുന്ന പ്രദേശത്ത് ഉഗ്ര സ്‌ഫോടനത്തോടയാണ് ഡ്രോൺ പൊട്ടിത്തെറിച്ചതെന്ന് പ്രദേശ വാസികളെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംഭവത്തെ തുടർന്ന് ഹിസ്ബുള്ള പ്രദേശം സീൽ ചെയ്തിരിക്കുകയാണ്. ഹിസ്ബുള്ള സൈനികരുടെ മീഡിയ ഓഫീസിനു സമീപമാണ് സ്‌ഫോടനം നടന്നത്. ഇസ്രായേലി യുദ്ധവിമാനങ്ങൾ പതിവായി ലെബനോനിലൂടെ  പറക്കുകയും അയൽരാജ്യമായ സിറിയക്കുള്ളിൽ ലബനോൻ വ്യോമാതിർത്തിയിൽ നിന്ന് ആക്രമിക്കുന്നതും പതിവാണ്. സിറിയയിൽ രണ്ടു ദിവസമായി ഇറാനും ഇസ്‌റാഈലും പരസ്‌പരം പോരടിക്കാൻ തുടങ്ങിയത് വീണ്ടും മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക നില നിൽക്കുന്നുണ്ട്. 

Latest News