Sorry, you need to enable JavaScript to visit this website.

തല മുണ്ഡനം ചെയ്‌തു യുവതിയെ തെരുവിലൂടെ നടത്തിച്ചു കാട്ടിൽ തള്ളി

ഭുവനേശ്വർ- അവിഹിത ബന്ധം ആരോപിച്ച് യുവതിയെ തല മുണ്ഡനം ചെയ്‌തു തെരുവിലൂടെ നടത്തിച്ചു കാറ്റിൽ ഉപേക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലാണ് ഭർതൃ സഹോദരനുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് തല മുണ്ഡനം ചെയ്‌തു യുവതിയെ തെരുവിലൂടെ നടത്തിച്ചത്. തുടർന്നു യുവതിയെ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കാട്ടിൽ നിന്നും രക്ഷപ്പെട്ട യുവതി സ്വന്തം വീട്ടിലെത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവിന്റെ പരാതി പ്രകാരം ആറു പേരെ പോലീസ് അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. ഇവരിൽ രണ്ടു പേർ സ്‌ത്രീകളാണ്‌. 

Latest News