ചെറു യാത്ര വിമാനം തകർന്നു നാല് പേർ മരിച്ചു

ഫയൽ ചിത്രം

ക്വിറ്റോ- ഇക്വഡോറിൽ ചെറു യാത്രാ വിമാനം തകർന്നു വീണു പൈലറ്റടക്കം നാലു പേർ  മരിച്ചു. എക്വഡോറിലെ ആമസോൺ മേഖലയിലാണ് ചെറു യാത്ര വിമാനം തകർന്നു വീണത്. പൈലറ്റിനെ കൂടാതെ മൂന്ന് യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ നാലു പേരും മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മൊറോണ സാന്റിയാഗോ-സമോറ ചിൻചിപ്പി എന്നിവയുടെ അതിർത്തി പ്രദേശത്താണ് വിമാനം തകർന്നു വീണത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സൈന്യം നാല് പേരുടെയും മൃതുദേഹങ്ങൾ കണ്ടെടുത്തു. 

Latest News