കഫീലിന്റെ പണി കണ്ടോ? അവിശ്വസനീയം ഈ വീഡിയോ

ജിദ്ദ- തലക്കെട്ട് വായിച്ചാല്‍ ജോലിക്കാരനെ ഉപ്രദവിക്കുന്ന സ്‌പോണ്‍സറെ കുറിച്ചാണെന്നോ തോന്നൂ. എന്നാല്‍ സംഗതി അതല്ല. അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് തിരികെ എത്തിയ ഹൗസ് ഡ്രൈവറെ സൗദി ഫാമിലി സ്വീകരിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് സൗദി വീടുകളില്‍ കഠിന ജോലിയാണെന്നും പീഡനമാണെന്നുമുള്ള പ്രാചരണങ്ങള്‍ക്കിടയില്‍ അവിശ്വസനീയം തന്നെയാണ് ഈ വീഡിയോ.
ജോലിക്കാരന് ആ വീട്ടില്‍ ഒരുക്കിയ സൗകര്യങ്ങളും സ്വീകരണവും വീഡിയോ ക്ലിപ്പില്‍ കാണാം.

 

Latest News