Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകർ ചമഞ്ഞു പോലീസിനെ ഭീഷണിപ്പെടുത്തിയ സംഘം പിടിയിൽ

നോയിഡ- മാധ്യമ പ്രവർത്തകരായി ചമഞ്ഞു പോലീസിനെ ഭീഷണിപ്പെടുത്തിയ നാലംഗ സംഘത്തെ  പോലീസ് അറസ്‌റ്റ് ചെയ്‌തു. മാധ്യമങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരായി വാർത്ത പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പോലീസിൽ സമ്മർദ്ദം ചെലുത്തിയ നാലംഗ സംഘത്തെയാണ് നോയിഡ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. മാധ്യമ പ്രവർത്തകരായി ചമഞ്ഞു മറ്റുള്ളവരുടെ  കേസുകളിൽ ഇടപെട്ടാണ് ഇവർ പോലീസിനെ വരുതിയിലാക്കാൻ ശ്രമം നടത്തിയിരുന്നത്. സംഘത്തിൽ പെട്ട അഞ്ചാമൻ രക്ഷപ്പെട്ടെങ്കിലും  നാലാംഗ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു. അഞ്ചംഗ സംഘം പോലീസ് സേനാംഗങ്ങളടക്കം ഗവൺമെൻറ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ ഇടപെട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. 
        സുഷി പണ്ഡിറ്റ്, ഉദിത് ഗോയൽ, രമൺ താക്കൂർ, ചന്ദ്രൻ റായി, നിതേഷ് പാണ്ഡെ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെട്ട അഞ്ചാമൻ താക്കൂറിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ് സംഘമെന്ന് മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ പ്രതികളെ ഹാജരാക്കി ജില്ലാ മജിസ്‌ട്രേറ്റ് ബി എൻ സിങ് പറഞ്ഞു. മാധ്യമ പ്രവർത്തകരായി ചമഞ്ഞു നിയമപരമായി നീങ്ങുന്ന ചില വിഷയങ്ങളിൽ സമ്മർദ്ദം ചെലുത്തി കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന രീതിയായിരുന്നു ഇവരുടേതെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ഐ പി എസ് ഉദ്യോഗസ്ഥരടക്കമുള്ളവർക്കെതിരെ വാർത്തകൾ കുത്തിപ്പൊക്കി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും സോഷ്യൽ മീഡിയകളിലടക്കം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഇവരുടെ ഭീഷണി രീതി. പിടികൂടിയ സംഘത്തിൽ ഒരാൾ പോലും അംഗീകൃത മാധ്യമ പ്രവർത്തകരായിരുന്നില്ലെന്ന് ഇദ്ദേഹം വെളിപ്പെടുത്തി. 

Latest News