Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയന്ത്രണം വിട്ട ഷെവല്‍ പാഞ്ഞുകയറി കാറുകള്‍ തകര്‍ന്നു

തായിഫ് ഹലഗയിലെ സീസദ്ദ് പാര്‍ക്ക് റോഡില്‍ നിയന്ത്രണം വിട്ട ഷെവല്‍ ഇടിച്ച് തകര്‍ന്ന കാറുകള്‍

തായിഫ് - അറബ് വംശജന്‍ ഓടിച്ച ഷെവല്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി ഏതാനും കാറുകള്‍ തകര്‍ന്നു. ഹലഗയിലെ സീസദ്ദ് പാര്‍ക്ക് റോഡിലാണ് അപകടം. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറുകളിലേക്കാണ് ഷെവല്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാറുകളില്‍ ഒന്നില്‍ ഇരിക്കുകയായിരുന്ന വനിതക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ക്കകത്ത് യാത്രക്കാരില്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇതേ സ്ഥലത്ത് ദിവസേനയെന്നോണം അപകടങ്ങളുണ്ടാകുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വേഗം കുറക്കുന്നതിന് ഹംപുകള്‍ സ്ഥാപിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Latest News