ഖമീസിനുനേരെ വീണ്ടും രണ്ട് ഡ്രോണുകള്‍; സൗദി സേന തകര്‍ത്തു

റിയാദ് - ഖമീസ് മുഷൈത്തില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സൗദി സൈന്യം പരാജയപ്പെടുത്തിയതായി സഖ്യസേന അറിയിച്ചു.
രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഖമീസ് മുഷൈത്തില്‍ ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചത്. ഇരു ഡ്രോണുകളും സൗദി സൈന്യം വെടിവെച്ചിടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഖമീസ് മുഷൈത്തില്‍ രണ്ടു ഡ്രോണുകള്‍ ഉപയോഗിച്ച് ഹൂത്തികള്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നു. യെമനിലെ അംറാന്‍ പ്രവിശ്യയില്‍ നിന്നാണ് അന്ന് ഖമീസ് മുഷൈത്ത് ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണുകള്‍ തൊടുത്തുവിട്ടത്.

 

Latest News