Sorry, you need to enable JavaScript to visit this website.

ഹായിലിലെ പള്ളികളില്‍നിന്ന് ഉച്ചഭാഷിണി മോഷണം; വിദേശിയും സൗദി യുവാവും പിടിയില്‍

ഹായില്‍ - ഹായില്‍ പ്രവിശ്യയില്‍ വ്യത്യസ്ത സ്ഥലങ്ങളിലെ മസ്ജിദുകളില്‍ കവര്‍ച്ച നടത്തിയ രണ്ടംഗ സംഘത്തെ ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു വയസ്സ് പ്രായമുള്ള സൗദി യുവാവും അമ്പതു വയസ്സ് പ്രായമുള്ള അറബ് വംശജനുമാണ് പിടിയിലായത്. ഏതാനും മസ്ജിദുകളില്‍നിന്ന് ഉച്ചഭാഷിണികള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി ഹായില്‍ പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദേശിയാണ് ആദ്യം പിടിയിലായത്. സൗദി യുവാവിന്റെ സഹായത്തോടെയാണ് കവര്‍ച്ചകള്‍ നടത്തുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. നിരീക്ഷണ ക്യാമറകളില്ലാത്തതിനാലും വാതിലുകള്‍ ഏതു സമയവും തുറന്നിടുന്നതിനാലും മോഷണം നടത്താന്‍ അനുയോജ്യമായ മസ്ജിദുകള്‍ നിര്‍ണയിക്കുകയാണ് സൗദി യുവാവ് ചെയ്തിരുന്നത്. മസ്ജിദുകളില്‍ ഇരുവരും ഒറ്റക്കും ഒരുമിച്ചും കവര്‍ച്ചകള്‍ നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

Latest News