Sorry, you need to enable JavaScript to visit this website.

തീവ്രവാദ ഭീഷണി: ബഹ്‌റൈനില്‍നിന്ന് നാട്ടിലെത്തിയ യുവാവ് കസ്റ്റഡിയില്‍

കൊച്ചി- തീവ്രവാദി ഭീഷണിയെത്തുടര്‍ന്നു പോലിസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി  അബ്ദുല്‍ ഖാദര്‍ റഹീമിനെ (40) പോലീസ് കസ്റ്റഡിയിലെടുത്തു.
നിരപരാധിയാണെന്ന് തെളിയിക്കാന്‍ എറണാകുളത്ത് കോടതിയില്‍  ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് ശ്രീലങ്ക വഴി ലഷ്‌കര്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണം  നടുന്നു വരുന്നതിനിടെയാണ് പോലിസ് ഇയാളെ കസ്റ്റ്ഡിയിലെടുത്തത്. റഹീമിനെ തമിഴ്‌നാട് പോലീസിനു കൈമാറുമെന്നാണ് സൂചന.
പോലീസ് പിന്തുടരുന്നുണ്ടെന്ന് വിവരം അറിഞ്ഞു അഭിഭാഷകന്‍ മുഖേന കോടതിയില്‍ കീഴടങ്ങാനായിരുന്നു ശ്രമം. കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവതിയും പിടിയിലായി.
ബഹ്‌റൈനില്‍ കച്ചവടക്കാരനായ റഹീം രണ്ടു ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. റഹീമിനെ കെണ്ടത്താനായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇയാളുടെ വീട്ടിലും മറ്റും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി.  
ഭീകരരുമായി തനിക്ക് ബന്ധമില്ലെന്ന് കോടതിയില്‍ ബോധിപ്പിക്കാന്‍ എത്തിയതായിരുന്നു റഹീമെന്നാണു വിവരം. എന്നാല്‍ കോടതിയില്‍ ഹാജരാകുംമുമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുകയായിരുന്നു. ഇയാള്‍ കോടതിയില്‍ എത്തുന്ന വിവരം പോലീസിന് അറിവുണ്ടായിരുന്നു എന്നാണ് കരുതുന്നത്. ഭീകരരുടെ ഭീഷണി നിലനില്‍ക്കെ സംസ്ഥാനത്ത് കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരരുമായി ബന്ധമുള്ളവരെ കെത്തുന്നതിന് കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക റെയ്ഡ് നടക്കുന്നുണ്ട്.

 

 

Latest News