Sorry, you need to enable JavaScript to visit this website.

കശ്മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു

ന്യൂദൽഹി- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കശ്മീർ സന്ദർശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു. ശ്രീനഗർ വിമാനതാവളത്തിലിറങ്ങിയ പ്രതിപക്ഷ സംഘത്തെയാണ് സർക്കാർ തിരിച്ചയച്ചത്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം താഴ്‌വരയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കശ്മീർ സന്ദർശിക്കാനാകില്ലെന്നും സർക്കാർ പ്രതിപക്ഷ സംഘത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു മാറ്റി രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയതിനു പിന്നാലെ ഏർപ്പെടുത്തിയ സമ്പൂർണ നിയന്ത്രണത്തിൻ കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കാനായരുന്നു സംഘത്തിന്റെ യാത്ര. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി. രാജ എന്നിവരും ഡിഎംകെ, എൻസിപി, തൃണമൂൽ കോൺഗ്രസ്, ആർ ജെ ഡി തുടങ്ങിയ പാർട്ടികളുടെ നേതാക്കളും സംഘത്തിലുണ്ട്. മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
രാഷ്ട്രീയ നേതാക്കൾ ശ്രീനഗറിലേക്ക് വരരുതെന്നും മറ്റുള്ളവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജമ്മു കശ്മീർ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരു ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള ആക്രമണങ്ങളം ഭീകരപ്രവർത്തനങ്ങളും തടയാനും ജമ്മു കശ്മീർ ജനതയെ സംരക്ഷിക്കാനും ശ്രമിക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെത്തുന്നത് പ്രയാസമുണ്ടാക്കുമെന്നാണ് സർക്കാർ വാദം. ജനങ്ങൾ പടിപടിയായി സാധാരണ ജീവിത്തതിലേക്ക് തിരിച്ചു വരുന്നതിനെ ഇതു ബാധിക്കും. നേതാക്കള്‍ സഹകരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.


 

Latest News