എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിൽനിന്ന് ചിദംബരത്തിന് തിങ്കളാഴ്ച വരെ സംരക്ഷണം

ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി നിർദ്ദേശം.  അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി. ചിദംബരം നൽകിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
വിദേശത്തടക്കം വലിയ തോതിൽ സ്വത്തുക്കൾ ചിദംബരം സമ്പാദിച്ചിട്ടുണ്ടെന്നും 17ലധികം ബാങ്ക് അക്കൗണ്ടുകൾ ചിദംബരത്തിനും ബന്ധുക്കൾക്കുമായുണ്ടെന്നാണ് കണ്ടെത്തിയതെന്നും അതിനാൽ വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ് സർക്കാർ വാദിച്ചത്. കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടു. സർക്കാറിന്റെ ഈ വാദങ്ങൾ തള്ളിയാണ് ചിദംബരത്തിന് തിങ്കളാഴ്ചവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽ നിന്നും സംരക്ഷണം നൽകിയത്.
 

Latest News