Sorry, you need to enable JavaScript to visit this website.

ഇ സിഗരറ്റ് നിരോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം; ജയിലും പിഴയും നല്‍കണം

ന്യൂദല്‍ഹി- ഇന്ത്യയില്‍ ഇ സിഗരറ്റ് വില്‍പന നിരോധിക്കണമെന്നും ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു. പൊതുതാല്‍പര്യം കണക്കിലെടുത്ത് ഇ സിഗരറ്റ് നിരോധം ഏര്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാണ് മന്ത്രാലയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ഇ സിഗരറ്റ് പകര്‍ച്ച വ്യാധിപോലെ പടരാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലംഘിക്കുന്നര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയിലും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

 

Latest News