Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ധന വില കുടിശിക; എയർ ഇന്ത്യക്കുള്ള ഇന്ധന വിതരണം ഐ ഒ സി നിർത്തിവെച്ചു

ന്യൂദൽഹി- ഇന്ധനം നൽകിയതിന്റെ പേരിൽ ഭീമമായ തുക കുടിശ്ശികയായതിനെ തുടർന്ന് എയർ ഇന്ത്യക്കുള്ള ഇന്ധന വിതരണം ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. കൊച്ചിയുൾപ്പെടെ ആറു വിമാനത്താവളങ്ങളിലാണ് ഇന്ധന വിതരണം നിർത്തി വെച്ചത്.കൊച്ചി, റാഞ്ചി, മോഹാലി, പാറ്റ്ന, വിശാഖപട്ടണം, പൂന എന്നീ വിമാനത്താവളങ്ങളിലാണ് എയർ ഇന്ത്യ വിമാനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ തീരുമാനിച്ചത്,.  ഇന്ധന വിതരണത്തിൽ കോടിക്കണക്കിനു രൂപയാണ് എയർ ഇന്ത്യ ഇന്ത്യൻ ഓയിൽ കോർപറേഷന് നൽകാനുള്ളത്.  അതേസമയം, പ്രശ്‌ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇന്ത്യൻ ഓയിൽ കോർപറേഷന്  60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇന്ധനം നൽകാത്തതുമായ പ്രതിസന്ധികൾ വിമാന സര്‍വ്വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Latest News