കണ്ണൂരിലെ ഭരണമാറ്റത്തിന് കാരണക്കാരനായ പി.കെ.രാഗേഷിനെ സ്ഥലം മാറ്റി

കണ്ണൂർ - കണ്ണൂർ കോർപറേഷനിലെ ഭരണമാറ്റത്തിന് കാരണക്കാരനായ ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെ സ്ഥലം മാറ്റി. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനായ രാഗേഷിനെ ഹെഡ് ഓഫീസിൽ നിന്നും പേരാവൂർ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
   പി.കെ.രാഗേഷിനെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ അടുത്ത മാസം 2 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥലംമാറ്റ ഉത്തരവുണ്ടായത്. 
പി.കെ.രാഗേഷിന്റെ നിർണായക വോട്ടിലൂടെയാണ് ഇടതു പക്ഷത്തിന് കോർപറേഷൻ ഭരണം നഷ്ടമായത്. കഴിഞ്ഞ 14 മുതൽ രാഗേഷ് അവധിയിലായിരുന്നു. ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ചപ്പേഴാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. നേരത്തെ കോൺഗ്രസിലായിരുന്നപ്പോൾ നേതൃത്വവുമായി ഇടഞ്ഞ രാഗേഷിനെ കേളകം, കൊട്ടിയൂർ ശാഖകളിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി കണ്ണൂരിലെ ഹെഡ് ഓഫീസിലാണ് ജോലി ചെയ്തു വരുന്നത്.

 

Latest News