ചന്ദ്രയാന്‍- 2 എടുത്ത ആദ്യ ചന്ദ്രന്റെ ഫോട്ടോ പുറത്ത് വിട്ടു

ഐ എസ് ആർ ഒ പുറത്ത് വിട്ട ചന്ദ്രന്റെ ചിത്രം

 2650 കിലോമീറ്റര്‍ അകലെ നിന്നെടുത്ത ചിത്രമാണിത്

ശ്രീഹരിക്കോട്ട- ചന്ദ്രയാന്‍- 2 ല്‍ നിന്നെടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘം (ഐ.എസ്.ആര്‍.ഒ) പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ അകലെ നിന്നുമാണ് വിക്രം ലാന്‍ഡര്‍ പകർത്തിയ ചിത്രമാണ് ഐ ആർ ഒ തങ്ങളുടെ ട്വിറ്ററിൽ പങ്കു വെച്ചത്. ഇക്കഴിഞ്ഞ ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. തുടർന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ചന്ദ്രയാൻ കുതിക്കുകയാണ്.  കഴിഞ്ഞദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഓഗസ്റ്റ് 20നു രാവിലെ 8.34നും 9.02നും ഇടയിലായിരുന്നു ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ 2 കടന്നത്. 28 മിനിറ്റു നേരം പേടകത്തിലെ എഞ്ചിൻ ജ്വലിപ്പിച്ചായിരുന്നു ആ പ്രക്രിയ. സെപ്റ്റംബർ 1 വരെ ഭ്രമണപഥം മാറ്റി ചന്ദ്രനിലേക്ക് അകലം കുറയ്ക്കുന്ന പ്രക്രിയ തുടരും. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 28, 30 സെപ്റ്റംബർ 1 തീയതികളിലാണ് നടക്കുക. സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പ്പെടുന്നതാണ് ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടം.
    സെപ്റ്റംബര്‍ രണ്ടിനായിരിക്കും ഓര്‍ബിറ്ററില്‍നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടുക. സെപ്റ്റംബര്‍ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ 2 ചരിത്രപരമായ ലാന്‍ഡിങ് നടത്തുകയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. നാലു പഥങ്ങള്‍ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള അന്തിമ പഥത്തിലേക്ക് പേടകം പ്രവേശിക്കുക. എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ പേടകമായി സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ ചന്ദ്രയാൻ 2 മാറും. അതിനായുള്ള കാത്തിരിപ്പിലാണ് ശാസ്‌ത്ര ലോകം. 

 

Latest News