Sorry, you need to enable JavaScript to visit this website.

മോഡിക്കെതിരെ ആക്ഷേപ പോസ്‌റ്റ്; അലീഗഢ് ഓഫ് ക്യാമ്പസ് വിദ്യാർത്ഥി പോലീസ് പിടിയിൽ

ന്യൂദൽഹി-   പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആക്ഷേപ പോസ്‌റ്റ് ഇട്ട സംഭവത്തിൽ അലീഗഢ് മുസ്‌ലിം സർവ്വകലാശാല ഓഫ് ക്യാമ്പസ് വിദ്യാർത്ഥി പോലീസ് പിടിയിലായി. സ്വാന്ത്ര്യ ദിനത്തിൽ  ലണ്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ റാലിയിൽ ഉയർത്തിയ മോഡി വിരുദ്ധ പോസ്റ്റാണ് മുഹമ്മദ് സായിദ് റാഷിദ് എന്ന ഇരുപതുകാരൻ ഫേസ്‌ബുക്കിൽ നിന്നും ഡൗൺലോഡ് ചെയ്‌തത്‌. അലീഗഢ് മുസ്‌ലിം സർവ്വകാലാശാലയുടെ ബിഹാറിലെ കിഷൻഗഞ്ച് ഓഫ് ക്യാമ്പസിൽ പഠനം നടത്തുകയാണ് വിദ്യാർത്ഥി. കശ്‌മീർ വിഷയത്തിൽ പ്രത്യേക നിയമം എടുത്ത് മാറ്റിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ ലണ്ടനിൽ പാകിസ്ഥാൻ നടത്തിയ ഇന്ത്യ വിരുദ്ധ റാലിയിൽ ഉയർത്തിയ പോസ്റ്റാണ് ഇയാൾ തന്റെ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തത്‌. എന്നാൽ, ഡൗൺലോഡ് ചെയ്‌തു അലീഗഢ് മുസ്‌ലിം സർവ്വകലാശാല ക്യാമ്പസിൽ പതിച്ചതായി പൊലീസിന് നൽകിയ ഓൺലൈൻ പരാതിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ക്യാമ്പസിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അലീഗഢ് മുസ്‌ലിം സർവ്വകലാശാല അധികൃതർ അറിയിച്ചു.  അലീഗഢ് മുസ്ലീം ക്യാമ്പസിൽ ഇത്തരത്തിലുള്ള പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടതായ വാർത്ത തെറ്റാണെന്നും ബിഹാറിലെ ഓഫ് ക്യാമ്പസിലെ വിദ്യാർത്ഥിയാണിയാളെന്നും അലീഗഢ് മുസ്‌ലിം സർവ്വകലാശാല വക്താവ് ഷാഫി കിദ്വായി പ്രതികരിച്ചു. അന്വേഷണത്തിന് ശേഷം വേണ്ട നടപടികൾ സർവ്വകലാശാല കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
          തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ അന്വേഷിച്ച് ഹംദർദ് നഗറിലെത്തിയത്.  സാമൂഹിക വൈകാരികത ആളിക്കത്തിക്കുന്നതിനും ഐ ടി ആക്റ്റും ഉൾപ്പെടുത്തിയാണ് റാഷിദിനെതിരെ എഫ് ഐ ആർ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സീനിയർ പോലീസ് സൂപ്രണ്ടന്റ് ആകാശ് കുൽഹരി പറഞ്ഞു. ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഓഫീസിനു മുന്നിലാണ് സ്വാതന്ത്യ ദിനത്തിൽ പാക് അനുകൂല പ്രതിഷേധക്കാർ മോഡി വിരുദ്ധ പോസ്‌റ്ററുകളുമായി രംഗത്തെത്തിയിരുന്നത്. 

Latest News