ചിദംബരത്തെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു

ചിദംബരത്തിന് വേണ്ടി മനു അഭിഷേക് സിംഗ്്വി കോടതിയിലേക്കെത്തുന്നു.

ന്യൂദൽഹി- മുൻ കേന്ദ്രധനമന്ത്രിയും രാജ്യസഭാംഗവുമായ പി. ചിദംബരത്തെ തിങ്കളാഴ്ച വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് സി.ബി.ഐ ആവശ്യപ്പെട്ടതെങ്കിലും നാലു ദിവസമാണ് കോടതി അനുവദിച്ചത്. ചിദംബരം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് സി.ബി.ഐ വാദം. പ്രത്യേക കോടതിയാണ് ചിദംബരത്ത സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്. ഓരോ 48 മണിക്കൂറിനുള്ളിലും ചിദംബരത്തെ ആരോഗ്യപരിശോധനക്ക് വിധേയനാക്കണമെന്നും നിർദ്ദേശമുണ്ട്. 
 

Latest News